Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം -എം.എം. അക്ബർ

text_fields
bookmark_border
മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം -എം.എം. അക്ബർ
cancel
camera_alt

അൽ ഫുർഖാൻ സെന്റർ സ്നേഹ സംഗമത്തിൽ എം.എം. അക്ബർ സംസാരിക്കുന്നു

മനാമ: ‘മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ തലക്കെട്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി 'സ്നേഹ സംഗമം 2026' സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മത, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഭിന്നതകൾക്കതീതമായി മാനവികതയും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കണമെന്ന് എം.എം. അക്ബർ ആഹ്വാനം ചെയ്തു. വ്യാജപ്രചാരണങ്ങളിൽ വീഴാതെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് മതങ്ങളെ മനസ്സിലാക്കാൻ തയാറാകണമെന്നും, മുൻതലമുറ കാത്തുസൂക്ഷിച്ച സ്നേഹവും ഐക്യവും നിലനിർത്തി, ദൈവികമായ നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ ഏവരും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.എം. അക്ബർ മറുപടി നൽകി.

ഉമ്മുൽഹസം കരാവലി റസ്‌റ്റാറന്റിലാണ് പരിപാടി സംഘടിപ്പിച്ചത്. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, ജന. സെക്രട്ടറി മനാഫ് കബീർ, പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം ബേപ്പൂർ, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു. കെ.പി. യൂസുഫ്, ആഷിക്, സീനത്ത്, സബീല എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻ ഫുർഖാൻ വളണ്ടിയർമാരായ അബ്‌ദുൽ ഹക്കിം, നസീഫ് സൈഫുല്ല, മുഹമ്മദ് ശാനിദ് ഡിസ്‌കവർ ഇസ്‍ലാം വളണ്ടിയർമാരായ സയിദ് ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ഹഖ് എന്നിവർ അതിഥികളെ സ്വീകരിച്ചു. യൂത്ത് വിങ്ങ് സെക്രട്ടറി അബ്ദുൽ ബാസിത്ത് സ്വാഗതവും ദഅ്വ വിങ്ങ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human Harmony: The Foundation of Humanity
Next Story