Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനാമ ഓൾഡ് സൂഖിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

text_fields
bookmark_border
manama fire 987987
cancel

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ചരിത്രപ്രശസ്തമായ ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തത്തിലുണ്ടായത് കനത്ത നാശനഷ്ടം. തീപിടിച്ച കെട്ടിടങ്ങളിൽനിന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകീട്ട് നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്.

തീയണച്ചശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം വ്യാഴാഴ്ച പുലർച്ചയും മറ്റു രണ്ട് മൃതദേഹങ്ങൾ വൈകീട്ടുമാണ് കണ്ടെടുത്തത്.


മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ അടുത്തടുത്തായി പ്രവർത്തിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huge fire in Manama Old Souq; Many shops were burnt down
Next Story