ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട; 19 പേർ പിടിയിൽ
text_fieldsമനാമ: ബഹ്റൈനിൽ 1,13,000 ദിനാറിന്റെ വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ 19 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. വിവിധ ഓപറേഷനുകളിലായി കസ്റ്റംസ് അഫയേഴ്സ്, ഒരു എയർ കാർഗോ കമ്പനി എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഏകദേശം 16 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ അന്വേഷണവും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ആരംഭിച്ചതായും ഇതിലൂടെ പ്രതികളെയും മയക്കുമരുന്ന് ശേഖരവും കണ്ടെത്താൻ സാധിച്ചതായും ഡയറക്ടറേറ്റ് വ്യക്തമാക്കി.
പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

