പ്രവാചകസ്നേഹികളുടെ സംഗമമായി ഹുബ്ബുറസൂൽ മീലാദ് മീറ്റ്
text_fieldsഹുബ്ബുറസൂൽ മീലാദ് മീറ്റിൽ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂൽ മീലാദ് മീറ്റ് 2025 മനാമ കെ.എം.സി.സി ഓഫിസിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ദുആക്ക് നേതൃത്വം നൽകി.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് സഹീർ കാട്ടാമ്പള്ളി, കുഞ്ഞമ്മദ് ഹാജി, നിഷാൻ ബാഖവി, അൻവരി ഉസ്താദ്, മുഹമ്മദ് ബാഖവി, സുഫിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസഹാഖ്, കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ മുഖ്യപ്രഭാഷകനായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയെ ബിഷ്റ്റ് അണിയിച്ച് സ്വീകരിച്ചു.
സഹജീവികളോട് സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും കൂടെ ജീവിക്കാനാണ് പ്രവാചകൻ തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ചത് എന്നും ആനുകാലിക സാഹചര്യത്തിൽ ഭിന്നതകൾക്കു മൂർച്ച കൂട്ടുന്നതിന് പകരം ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി ബഹ്റൈൻ കൊടുവള്ളി മണ്ഡലം ഭാരവാഹികളായ തമീം തച്ചംപൊയിൽ, സാബിഖ് പുല്ലാളൂർ, ലത്തീഫ് മുക്കം, ഷമീർ നരിക്കുനി, മുനീർ എരിഞ്ഞിക്കോത്ത്, കാദർ അണ്ടോണ, നൗഷാദ് ചെമ്പ്ര, മുർഷിദ് പാറന്നൂർ, മുഷാരിഫ് ടി.പി, ജാബിർ പെയ്യക്കണ്ടി, ഫിറോസ് ഖാൻ, മുനീർ മാനിപുരം, സുബൈർ കച്ചേരിമുക്ക്, സലീം എ.പി തച്ചംപൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

