കിരീടാവകാശിയും ഹയർ അർബൻ പ്ലാനിങ് കമ്മിറ്റി പുതിയ വൈസ്ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശിയും ഹയർ അർബൻ പ്ലാനിങ് കമ്മിറ്റി പുതിയ വൈസ്ചെയർമാനുമായി ചർച്ച നടത്തുന്നു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഹയർ അർബൻ പ്ലാനിങ് കമ്മിറ്റിയുടെ പുതിയ വൈസ് ചെയർമാൻ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല അൽ ഖലീഫയുമായി ചർച്ച നടത്തി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സംഭാവന നൽകിയ രാജ്യത്തിന്റെ ദേശീയ തൊഴിൽ സേനയുടെ കഴിവുകളും അവരുടെ നേട്ടങ്ങളും കിരീടാവകാശി എടുത്തുപറഞ്ഞു.
നിക്ഷേപങ്ങൾ ആകർഷിക്കുക, അന്തർദേശീയ കോൺഫറൻസുകളും എക്സിബിഷനുകളും നടത്തുക, ഇ-സേവനങ്ങളുടെ സമാരംഭവും വികസനവും വഴി ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുക എന്നിവ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

