"പരീക്ഷാ ഭീതി എങ്ങിനെ മറികടക്കാം.."
text_fieldsമനാമ: കൗമാരക്കാരിലും യുവാക്കളിലും പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിക്കുന്നതിനായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്ററിന്റെ കീഴിൽ വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന “എൻറിച്ച് എക്സാം പോയിന്റർ” എന്ന ഓറിയന്റേഷൻ പ്രോഗ്രാം നാളെ വൈകീട്ട് 3:30 മുതൽ 5:30 വരെ ഹൂറയിലെ റയ്യാൻ സ്റ്റഡി സെന്ററിൽ നടക്കുമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികൾ അറിയിച്ചു.
പരീക്ഷയ്ക്ക് ഫലപ്രദമായി തയ്യാറെടുക്കാനുള്ള മാർഗങ്ങൾ, പഠനത്തിന്റെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന രണ്ട് സെഷനുകൾക്ക് ഹെഡ് ഓഫ് പ്രിൻസിപ്പൽസ് - റയ്യാൻ സ്റ്റഡി സെൻറർ അബ്ദു ലത്വീഫ് ചാലിയവും സ്കൂൾ ഓഫ് ഖുർആൻ അസി. ഡയറക്ടർ ആയിരുന്ന വസീം അഹ്മദ് അൽ ഹികമിയും നേതൃത്വം നൽകും.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം: 3890 7860, 3218 8662.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

