Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൂ​തി ആ​ക്ര​മ​ണം;...

ഹൂ​തി ആ​ക്ര​മ​ണം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സൈ​നി​ക​ൻ​കൂ​ടി മ​രി​ച്ചു

text_fields
bookmark_border
ഹൂ​തി ആ​ക്ര​മ​ണം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സൈ​നി​ക​ൻ​കൂ​ടി മ​രി​ച്ചു
cancel
camera_alt

ഇ​സ എ​യ​ർ​ബേ​സി​ൽ മ​രി​ച്ച സൈ​നി​ക​ന്റെ മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കു​ന്നു


മ​നാ​മ: യ​മ​നി​ൽ സ​മാ​ധാ​ന​പാ​ല​ന​ത്തി​ന്​ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​റ​ബ്​ സ​ഖ്യ​സേ​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സൈ​നി​ക​ൻ കൂ​ടി മ​രി​ച്ചു. ബി.​ഡി.​എ​ഫ്​ സൈ​നി​ക​ൻ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ സാ​ലിം മു​ഹ​മ്മ​ദ്​ അ​ൻ​ബ​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 25നാ​യി​രു​ന്നു സ​ഖ്യ​സേ​ന​ക്കു​ നേ​രെ ഹൂ​തി തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൗ​ദി​യി​ൽ​നി​ന്ന് സൈ​നി​ക ഹെ​ലി​കോ​പ്ട​റി​ൽ ഈ​സ എ​യ​ർ​ബേ​സി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി ​മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി, ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്നു​ഐ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. ദേ​ശീ​യ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹു​നൈ​നി​യ്യ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തി.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി ​മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി എ​ന്നി​വ​ർ വീ​ര​ച​ര​മം പ്രാ​പി​ച്ച സൈ​നി​ക​ന്‍റെ വേ​ർ​പാ​ടി​ലു​ള്ള ദുഃ​ഖം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര​ത്രി​ക ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യും വീ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthi attackBahrain
News Summary - Houthi attack; A bahraini soldier who was undergoing treatment also died
Next Story