Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാൽപതിന്റെ നിറവിൽ ഹൗസ്...

നാൽപതിന്റെ നിറവിൽ ഹൗസ് ഓഫ് യൂനിഫോംസ്; ഏറ്റവും വലിയ ഷോറൂം സീഫ് മാളിൽ തുറന്നു

text_fields
bookmark_border
നാൽപതിന്റെ നിറവിൽ ഹൗസ് ഓഫ് യൂനിഫോംസ്; ഏറ്റവും വലിയ ഷോറൂം സീഫ് മാളിൽ തുറന്നു
cancel
camera_alt

ബ​ഹ്‌​റൈ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്റൂ പു​തി​യ ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു 

Listen to this Article

മനാമ: ബഹ്‌റൈനിലെ സ്‌കൂൾ-പ്രഫഷനൽ യൂനിഫോം വിപണിയിലെ വിശ്വസ്ത നാമമായ ഹൗസ് ഓഫ് യൂനിഫോംസ് (എച്ച്.ഒ.യു) തങ്ങളുടെ നാൽപതാം വാർഷികാഘോഷ വേളയിൽ പുതിയ ചരിത്രംകുറിച്ചിരിക്കയാണ്. ബ്രാൻഡിന്റെ രാജ്യത്തെ ഏറ്റവും വലിയ ഔട്ട്‌ലറ്റ് സീഫ് മാളിൽ പ്രവർത്തനം ആരംഭിച്ചാണ് സ്ഥാപനം ഈ ധന്യവേള അവിസ്മരണീയമാക്കിയത്. ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹൗസ് ഓഫ് യൂനിഫോംസ് സ്ഥാപകയും സി.ഇ.ഒയുമായ നറ്റി മാർട്ടിനെസ്, ജനറൽ മാനേജർ യാക്കൂബ് യൂസഫ് അക്ബർ ജവാദ്, സീഫ് പ്രോപ്പർട്ടീസ് സി.ഇ.ഒ അഹമ്മദ് യൂസഫ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.

ഏകദേശം 2,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയിരിക്കുന്ന ഈ ഷോറൂം സീഫ് മാളിലെ രണ്ടാമത്തെ വലിയ വാണിജ്യ യൂനിറ്റാണ്. പുതിയ ശാഖയിലൂടെ സ്‌പോർട്‌സ് വെയർ രംഗത്തേക്കും കമ്പനി ഔദ്യോഗികമായി പ്രവേശിച്ചു. പ്രശസ്ത സ്പാനിഷ് കായിക ബ്രാൻഡായ ‘ജോമ സ്പോർട്’ ഇനിമുതൽ ഇവിടെ ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനായി അത്യാധുനിക സൗകര്യങ്ങളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

ജി.സി.സി തലത്തിലേക്ക് വളരാൻ എച്ച്.ഒ.യു

കഴിഞ്ഞ 40 വർഷമായി തങ്ങളെ വിശ്വസിക്കുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും സി.ഇ.ഒ നറ്റി മാർട്ടിനെസ് നന്ദി അറിയിച്ചു. ബ്രാൻഡിന്റെ പ്രവർത്തനം മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്ന് അവർ വ്യക്തമാക്കി. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഊന്നിയുള്ള ഞങ്ങളുടെ യാത്രയുടെ പുതിയ ഘട്ടമാണിത്. കൂടുതൽ വിപുലമായ ഉൽപന്ന ശേഖരവുമായി ഉപഭോക്താക്കളിലേക്ക് എത്താൻ പുതിയ ഷോറൂം സഹായിക്കുമെന്നും നറ്റി കൂട്ടിച്ചേർത്തു.






വിശ്വാസ്യതയുടെ 40 വർഷങ്ങൾ

1985ൽ പ്രവർത്തനം ആരംഭിച്ച ഹൗസ് ഓഫ് യൂനിഫോംസ്, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങി വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് മുതൽ നിർമ്മാണം വരെ സ്വന്തമായി നിർവഹിക്കുന്നു. 200ലധികം വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കരുത്തിലാണ് ഈ ബ്രാൻഡ് മുന്നോട്ട് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:largest showroomSeef MallHouse of Uniforms
News Summary - House of Uniforms turns 40; opens largest showroom at Seef Mall
Next Story