വീട്ടുജോലിക്കാരുടെ പുതിയ കരാർ അടുത്ത മാസം മുതൽ
text_fieldsമനാമ: ബഹ്റൈനിലേക്ക് വരുന്ന വീട്ടുജോലിക്കാർക്കുള്ള പുതിയ കരാർ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ജോ ലിക ്കാരുടെ അവകാശങ്ങളും ജോലിയുടെ സ്വഭാവവും കൃത്യമായി നിർവചിക്കുന്നു എന്നതാണ് കരാറിെൻറ പ്രത്യേകത. ഇത് ഇവർ ബഹ്റൈനിൽ എത്തും മുമ്പ് തന്നെ ഒപ്പിടണം. വീട്ടുജോലിക്കാർക്കുള്ള തൊഴിൽ പെർമിറ്റിനുള്ള അപേക്ഷ പുതിയ ഒാൺലൈ ൻ പോർട്ടൽ വഴി സമർപ്പിക്കാനായി റിക്രൂട്ട്മെൻറ് ഏജൻസികളും ബഹ്റൈനി സ്പോൺസർമാരും ഇൗ കരാർ അപ്ലോഡ് ച െയ്യണം. തൊഴിൽദാതാക്കൾക്കും റിക്രൂട്ട്മെൻറ് ഏജൻസികൾക്കും തൊഴിലാളികൾക്കുമിടയിൽ കൂടുതൽ പ്രൊഫഷനലായ ഇടപാടുകൾക്ക് ഇത് വഴിയൊ രുക്കുമെന്ന് കരുതുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ് ഇൗ പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. പുതിയ സംവിധാനത്തിെൻറ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തോട് പറഞ്ഞു. അടുത്ത മാസത്തോടു കൂടി പദ്ധതി നിലവിൽ വരും.
തൊഴിൽ പെർമിറ്റിനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ റിക്രൂട്ട്മെൻറ് ഏജൻസിയോ സ്പോൺസറോ തൊഴിൽ കരാറിെൻറ പകർപ്പ് നിർബന്ധമായും സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന തൊഴിൽ സമയം, പ്രതിവാര അവധി തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി കരാറിൽ രേഖപ്പെടുത്തണം. അറബി, ഇംഗ്ലിഷ് ഭാഷകൾ അറിയുന്ന വീട്ടുജോലിക്കാർക്കായി തൊഴിലുടമക്ക് മുൻഗണന നൽകാം. തൊഴിൽ, ആനുകൂല്യം, ശമ്പളം, അവധി തുടങ്ങിയ വിവിധ കാര്യങ്ങളിലുള്ള നിബന്ധനകൾ ബഹ്റൈനിലേക്ക് പുറപ്പെടും മുമ്പ് രേഖാമൂലം അറിയാനാകും എന്നത് ജോലിക്കാർക്ക് വലിയ ആശ്വാസമാകും.
ബഹ്റൈനിലെത്തുന്ന വീട്ടുജോലിക്കാരുടെ ബയോമെട്രിക്സ് വിവരങ്ങൾ ഇവിടുത്തെ വിമാനത്താവളത്തിലെ എൽ.എം.ആർ.എ കൗണ്ടറുകളിൽ വെച്ചുതന്നെ രേഖപ്പെടുത്താനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുപുറമെ ഇവർക്ക് സ്മാർട് കാർഡുകൾ നൽകും. പാസ്പോർട്ടിൽ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കറുകൾ പതിക്കുകയും ചെയ്യും. ഇപ്പോഴത്തെ രീതി അനുസരിച്ച് വീട്ടുജോലിക്കാരെ നിയമിക്കാൻ തൊഴിലുടമകൾ നാല് ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ലൈസൻസുള്ള മാൻപവർ ഏജൻസികളിൽ നിന്ന് ഒരു ജോലിക്കാരിയെ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യഘട്ടം.
തുടർന്ന് എൽ.എം.ആർ.എക്ക് ഒാൺലൈൻ അപേക്ഷ നൽകണം. ഇൻഫർമേഷൻ ആൻറ് ഇ^ഗവൺമെൻറ് അതോറിറ്റിയിൽ നിന്ന് സ്മാർട് കാർഡ് കൈപ്പറ്റുകയും നാഷനാലിറ്റി, പാസ്പോ ർട്ട് ആൻറ് റെസിഡൻസ് അഫയേഴ്സിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുകയും വേണം. ഇത് പൂർണമായും ഇല്ലാതാക്കി ഒരൊറ്റ ഇടപാടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പുതിയ രീതി തുടങ്ങും മുമ്പ് എൽ.എം.ആർ.എ രാജ്യത്തെ വീട്ടുജോലിക്കാരെ കുറിച്ചുള്ള വിവരങ്ങൾ പുതുക്കിവരികയാണ്. ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് ലഭിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാത്ത തൊഴിലുടമകളുടെ വിവരങ്ങൾ ഇതോടെ വ്യക്തമാകും.
പാസ്പോർട്ടിൽ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാത്തവർ, മെഡിക്കൽ പരിശോധന പൂർത്തിയാക്കാത്തവർ തുടങ്ങിയവരുടെ വിവരങ്ങളും അറിയാനാകും. ബഹ്റൈനിലാകെ 92,000ത്തോളം വീട്ടുജോലിക്കാരുണ്ട്. ഇവിടുത്തെ മൊത്തം പ്രവാസി ജനസംഖ്യയുടെ 15 ശതമാനത്തോളം വരുമിത്. ഏറ്റവുമധികം വീട്ടുജോലിക്കാരുള്ളത് ഇന്ത്യയിൽ നിന്നാണ് ^21,567 പേർ. 21,306 ഇത്യോപിയക്കാരും 20,316 ഫിലിപ്പീൻസ് സ്വദേശികളും ഇവിടെ വീട്ടുജോലിക്കാരായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
