Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീട്ടുജോലിക്കാരു​െട...

വീട്ടുജോലിക്കാരു​െട അവകാശങ്ങൾ ഉറപ്പാക്കാൻ പുതിയ തൊഴിൽ കരാർ

text_fields
bookmark_border
വീട്ടുജോലിക്കാരു​െട അവകാശങ്ങൾ ഉറപ്പാക്കാൻ പുതിയ തൊഴിൽ കരാർ
cancel

മനാമ: ബഹ്​റൈനിൽ പുതുതായി നിയമിക്കുന്ന വീട്ടുജോലിക്കാർക്കായി സമഗ്ര സ്വഭാവമുള്ള തൊഴിൽ കരാർ വരുന്നു. ഇതിൽ ഇവരുടെ ജോലിയും അവകാശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പുതിയ കരാറി​​​െൻറ കോപ്പികൾ രാജ്യത്തെ 130ലധികം വരുന്ന രജിസ്​റ്റർ ചെയ്​ത റിക്രൂട്ട്​മ​​െൻറ്​ ഏജൻസികൾക്ക്​ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിതരണം ചെയ്യും. വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്ന അവസ്​ഥ ഇല്ലാതാക്കുക എന്നതാണ്​ പുതിയ നീക്കത്തി​​​െൻറ ലക്ഷ്യം. പ്രതിവാര അവധി, തൊഴിൽ സമയം തുടങ്ങിയവ കരാറിൽ വ്യക്തമാക്കിയിരിക്കണം. ഇൗ വിഷയത്തിൽ റിക്രൂട്ട്​മ​​െൻറ്​ ഏജൻസികളുമായി ചർച്ച നടത്തിയതായി എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി പ്രാദേശിക പത്ര​േത്താട്​ പറഞ്ഞു. 

ബഹ്​റൈനിലെത്തുന്ന എല്ലാ പുതിയ വീട്ടുജോലിക്കാരും ഇൗ കരാറിൽ ഒപ്പിടണമെന്നത്​ നിർബന്ധമാണ്​. രണ്ടുവർഷത്തെ കരാറിൽ, വീട്ടുജോലിക്കെത്തുന്നവർ പ്രത്യേക പരിഗണന വേണ്ട ആളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടോ, വീട്ടിലെ കുട്ടികളുടെ എണ്ണം, ശമ്പളത്തി​​​െൻറ രേഖ തുടങ്ങിയവ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്​. ഇതുവരെ ഇൗ വിഷയങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. അതുകാരണം വീട്ടുജോ ലിക്കാർ പലവിധ ചൂഷണങ്ങൾക്കും വിധേയരായി. എന്നാൽ, പുതിയ സംവിധാനം അനുസരിച്ച്​ ബഹ്​റൈനിലേക്ക്​ പുറപ്പെടും മുമ്പ് തന്നെ കരാറിലെ വ്യവസ്​ഥകൾ കൃത്യമായി മനസിലാക്കാനും താൽപര്യമില്ലെങ്കിൽ കരാർ സ്വീകരിക്കാതിരിക്കാനും സാധിക്കും. കരാറി​​​െൻറ പകർപ്പ്​ എൽ.എം.ആർ.എ സൂക്ഷിക്കും. ശമ്പളം സംബന്ധിച്ച രേഖകളിലും വ്യക്തത വേണം. കരാറിലെ വ്യവസ്​ഥകൾ ലംഘിക്കുന്നത്​ തൊഴിൽ നിയമ ലംഘനമായി കണക്കാക്കും. അതുവഴി നിയമ നടപടിയും സ്വീകരിക്കും. തൊഴിലുടമ, റിക്രൂട്ട്​മ​​െൻറ്​ ഏജൻസി, തൊഴിലാളി എന്നീ മൂന്ന്​ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കും വിധമാണ്​ പുതിയ കരാർ വ്യവസ്​ഥകൾ തയാറാക്കിയതെന്ന്​ ഉസാമ പറഞ്ഞു. അതുവഴി, ഒ​രു കക്ഷിക്കും മറ്റൊരു കക്ഷിയെ ചൂഷണം ചെയ്യാനാകാത്ത സ്​ഥിതിയുണ്ടാകും. 

ബഹ്​റൈൻ ജനസംഖ്യയുടെ ഏഴ്​ ശതമാനത്തോളം വീട്ടുജോലിക്കാരാണെന്നാണ്​ എൽ.എം.ആർ.എ കണക്കുകൾ വ്യക്തമാക്കുന്നത്​. ഇൗ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച്​ രാജ്യത്ത്​  99,417 വീട്ടുജോലിക്കാരാണുള്ളത്​. ഇതിൽ 75,305 പേർ വനിതകളാണ്​.  പുതിയ കരാർ വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിന്​ വഴിയൊരുക്കുമെന്ന്​ ‘ദ ജനറൽ ഫെഡറേഷൻ ഒാഫ്​ ബഹ്​റൈൻ ട്രേഡ്​ യൂനിയൻസ്​’ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കരാർ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ട്​ എന്ന കാര്യം ഉറപ്പാക്കണമെന്നും ജോലിക്കാരുടെ തൊഴിലിടങ്ങളിലെ പ്രശ്​നങ്ങൾ നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house maidsgulf newsmalayalam news
News Summary - house maids-bahrain-gulf news
Next Story