Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനുസാനിൽ വീടിന് തീപ്പിടിച്ച സംഭവം; ചികിത്സയിലായിരുന്ന 16 വയസ്സുകാരി മരിച്ചു

text_fields
bookmark_border
10 വയസ്സുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ
ജനുസാനിൽ വീടിന് തീപ്പിടിച്ച സംഭവം; ചികിത്സയിലായിരുന്ന 16 വയസ്സുകാരി മരിച്ചു
cancel

മനാമ: ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 വയസ്സുകാരി മരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദ ആണ് മരിച്ചത്. പുക ശ്വസിച്ച് ഗുരുതര അവസ്ഥയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചതെന്ന് എംപി ഡോ. മെഹ്ദി അൽ ശുവൈഖ് അറിയിച്ചു. ദുവായുടെ 10 വയസ്സുകാരനായ സഹോദരൻ നിലവിൽ ഐ.സിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾക്കും മൂത്ത മകനും നിസ്സാര പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഷണൽ ആംബുലൻസ് സർവീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം എത്തി തീ നിയന്ത്രണവിധേയവുമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House fire incident in Janusan
Next Story