മനാമയിൽ വീടിന് തീപിടിത്തം; സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
text_fieldsമനാമ: മനാമയിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം റെക്കോഡ് വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഇന്നലെ നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വീടിന്റെ ഒരു ഭാഗം ആളിപ്പടരുന്ന തീയിൽ അമർന്നതോടെ, ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അതിശക്തമായ ചൂടിനെയും പുകയെയും അവഗണിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ സമീപത്തെ വീടുകളിലേക്ക് അപകടം പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
അപകടസ്ഥലം പൂർണമായും സുരക്ഷിതമാക്കിയതായും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായ എല്ലാ സുരക്ഷാ നടപടികളും പാലിച്ചതായും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

