Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വിവരിക്കുന്ന ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വിവരിക്കുന്ന ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു
cancel
camera_alt

കെ.എം.സി.സി ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ ഒരുക്കിയ ചിത്രപ്രദർശനം

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കെ.എം.സി.സി ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരുക്കിയ ചിത്ര പ്രദർശനം പ്രവാസികൾക്കിടയിൽ ജനശ്രദ്ധയാകർഷിക്കുന്നു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് പത്രപ്രവർത്തക രാജി ഉണ്ണികൃഷ്‌ണനാണ് പ്രദർശനത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

ചിത്രപദർശനത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആഗമനം തൊട്ട് ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയശേഷം ജനാധിപത്യ രീതിയിൽ ആദ്യമായി അധികാരത്തിൽ വന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ മന്ത്രിസഭയും മന്ത്രിസഭാഗംങ്ങളെയും ഉൾപെടുത്തി കൊണ്ടുള്ള ഒരു മുഴുനീള ചരിത്രപശ്ചാത്തലത്തിലാണ് ചിത്ര പദർശനം ഒരുക്കിയിട്ടുള്ളത്.

പുതുതലമുറക്കും, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ഏറെ പ്രയോജനം ലഭ്യമാവുന്ന ചിത്രപദർശനം ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, അതിൽ പങ്കാളികളായ നമ്മുടെ ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര പോരാളികളെയും മറവിക്ക് വിധേയമാക്കരുത് ഒപ്പം നിത്യസ്‌മരണയിൽ അവരുണ്ടാവണമെന്ന സന്ദേശമാണ് ഈ ചിത്രപദർശനത്തിൻ്റെ ആശയം. ഏതാനും ദിവസങ്ങൾ കൂടി വൈകീട്ട് 5 മുതൽ രാത്രി 10 വരെ ചിത്ര പ്രദർശനം ഉണ്ടായിരിക്കുമെന്നും, എല്ലാ പ്രവാസി സമൂഹത്തെയും ചിത്രപ്രദർശനം കാണാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibitionFreedom
News Summary - hoto Exhibition Showcasing the History of India’s Freedom Struggle Draws Attention
Next Story