ഹോട്ട്പാക്ക് ബഹ്റൈൻ നാലാമത് സെയിൽ സെൻറർ പ്രവർത്തനമാരംഭിച്ചു
text_fieldsഹോട്ട്പാക്കിെൻറ ബഹ്റൈനിലെ നാലാമത്തെ സെയിൽ സെൻറർ മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് മസ്ജിദ് ഇമാം ശൈഖ് മഹ്ഫൂദ് ഖെയ്ദ് അഹ്മദ് അൽ റയാഷി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ ഹോട്ട്പാക്കിെൻറ ബഹ്റൈനിലെ നാലാമത്തെ സെയിൽ സെൻറർ മുഹറഖിൽ പ്രവർത്തനമാരംഭിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപം വിപുലമായി സജ്ജീകരിച്ച ഷോറൂമിെൻറ ഉദ്ഘാടനം ഷൗക്കത്ത് അലി അൽദീൻ മുറാദ് ബക്ഷിെൻറ സാന്നിധ്യത്തിൽ മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് മസ്ജിദ് ഇമാം ശൈഖ് മഹ്ഫൂദ് ഖെയ്ദ് അഹ്മദ് അൽ റയാഷി നിർവഹിച്ചു. ഹോട്ട് പാക്ക് ഗ്രൂപ്പിെൻറ ആഗോളാടിസ്ഥാനത്തിലുള്ള 30ാമത് സെയിൽ സെൻററാണ് മുഹറഖിൽ ആരംഭിച്ചത്. പേപ്പർ, വുഡൻ, പ്ലാസ്റ്റിക്, ഫോം, അലൂമിനിയം, ബയോ ഡീഗ്രേഡബ്ൾ മെറ്റീരിയലുകളിൽ നിർമിച്ച ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ജനറൽ മാനേജർ ബഷീർ വലിയകത്ത്, ഒാപറേഷൻ മാനേജർ എം.എം. മനാഫ്, റീെട്ടയിൽ ഡിവിഷൻ സെയിൽസ് മാനേജർ റിസാലുദ്ദീൻ, റീെട്ടയിൽ ഷോപ് ആൻഡ് ഇ–കൊമേഴ്സ് ഇൻ ചാർജ് മുഹമ്മദ് നിയാസ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

