ഹോട്ട് പാക്ക് ഗ്രൂപ്പിന്റെ 42ാമത് വിൽപന കേന്ദ്രം തുറന്നു
text_fieldsഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ ‘ഹോട്ട് പാക്കിന്റെ’ 42താമത് റീട്ടെയിൽ വിൽപന കേന്ദ്രം മൽക്കിയ പ്രവിശ്യയിൽ അബ്ബാസ് അലി മക്കി അൽ ഷക്കൂരി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ 'ഹോട്ട് പാക്കിന്റെ' 42താമത് റീട്ടെയിൽ വിൽപന കേന്ദ്രം മൽക്കിയ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിലെ എട്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം ഒട്ടനേകം പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ അബ്ബാസ് അലി മക്കി അൽ ഷക്കൂരി നിർവഹിച്ചു.
പേപ്പർ, വുഡൻ, പ്ലാസ്റ്റിക്, ഫോം, അലുമിനിയം, ബയോ ഡീഗ്രേഡബിൾ മെറ്റീരിയലുകളിൽ നിർമിച്ച ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരം തന്നെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ജനറൽ മാനേജർ ബഷീർ വലിയകത്ത്, ഓപറേഷൻ മാനേജർ എ.എം. മനാഫ്, പി.ആർ.ഒ പരീത്, റീട്ടെയിൽ ഡിവിഷൻ മാനേജർ റിസാലുദ്ദീൻ, ബഹ്റൈനിലെ മറ്റു സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

