Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ വരുന്ന...

ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ ചൂടും ഹ്യുമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥ

text_fields
bookmark_border
ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ ചൂടും ഹ്യുമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥ
cancel
camera_alt

     ചിത്രം- രഞ്ജിത്ത് കൂത്തുപറമ്പ്

മനാമ: ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ അന്തരീക്ഷം കൂടുതൽ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തുടനീളം മാറിമറിയുന്ന ദിശകളിലുള്ള ചെറിയ കാറ്റാണ് ഇതിന് കാരണം. എങ്കിലും, ഏറ്റവും പുതിയ സംഖ്യാ കാലാവസ്ഥാ നിരീക്ഷണ മാതൃകകൾ പ്രകാരം ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ മുതൽ കാറ്റിന്റെ ഗതിയിൽ ക്രമമായ മാറ്റം വന്നുതുടങ്ങും. വടക്കുപടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഫലമായി കാറ്റിന്റെ വേഗത ഇടത്തരം മുതൽ ശക്തമായ രീതിയിലേക്ക് വർദ്ധിച്ചേക്കാം. ചില അവസരങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുന്നതിനും, പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടുന്നതിനും കാരണമാകും. ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം ഉദിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ഗൾഫ് മേഖലകളിൽ ചൂടിന്റെ തീവ്രത കുറയും.

കടലിൽ പോകുന്നവരുൾപ്പെടെയുള്ള എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക ചാനലുകൾ വഴി മാത്രം പുറത്തുവിടുന്ന മുന്നറിയിപ്പുകളും അറിയിപ്പുകളും പിന്തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherhothumidityBahrain
News Summary - Hot and humid weather expected in Bahrain in the coming days
Next Story