എച്ച്.ബി.ഡി.സിയിൽ ആശുപത്രികൾ ഇനി 24 മണിക്കൂറും
text_fieldsമനാമ: സിക്കിൾ സെൽ അനീമിയ രോഗികൾക്കുള്ള പരിചരണം വർധിപ്പിക്കുന്നതിന് ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡേഴ്സ് സെന്ററിൽ (എച്ച്.ബി.ഡി.സി) സർക്കാർ ആശുപത്രികൾ 24 മണിക്കൂർ പ്രവർത്തനം ആരംഭിച്ചു.
പുതിയ മാറ്റത്തോടെ അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുകയും കാത്തിരിപ്പ് കാലയളവ് കുറയുകയും ചെയ്യുമെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും സർക്കാർ ആശുപത്രികാര്യവിഭാഗം സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹമ പറഞ്ഞു.
ബഹ്റൈൻ സിക്കിൾ സെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാസിം ഈ നീക്കത്തെ അഭിനന്ദിച്ചു. ഇതുവഴി ആരോഗ്യസംരക്ഷണനിലവാരത്തിൽ ഗണ്യമായ പുരോഗതിക്കൊപ്പം സിക്കിൾ സെൽ അനീമിയ ബാധിതർക്ക് തുടർച്ചയായ സേവനവും ലഭയമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

