പൂർണ സജ്ജരായി ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും
text_fieldsമനാമ: മേഖലയിലെ സംഘർഷങ്ങളും മറ്റ് സംഭവവികാസങ്ങളും കണക്കിലെടുക്കാതെ, ബഹ്റൈനിലെ പൊതു ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമടക്കം എല്ലാ മെഡിക്കൽ സേവനങ്ങളും പൂർണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അധികൃതർ പൊതു ജനങ്ങളെ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, അത്യാഹിത വിഭാഗങ്ങൾ, മെഡിക്കൽ വാർഡുകൾ, സ്പെഷലൈസ്ഡ് ഡിപ്പാർട്ട്മെന്റുകൾ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളിലേയും സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ സ്ഥിരീകരിച്ചു. ഡെന്റൽ പരിചരണം, ലബോറട്ടറി പരിശോധനകൾ, റേഡിയോളജി, ഫിസിയോതെറപ്പി എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ സഹായ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങളെല്ലാം ഉയർന്ന സുരക്ഷാ നിലവാരത്തിലും ഗുണമേന്മയിലും പരിപാലിക്കപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

