ആവേശമുയർത്താൻ കുതിരപ്പന്തയം; ‘റമദാൻ നൈറ്റ്സ്’ മത്സരങ്ങൾക്ക് തുടക്കം
text_fieldsമനാമ: ബഹ്റൈനിലെ കായിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ‘റമദാൻ നൈറ്റ്സ്’ കുതിരപ്പന്തയ മത്സരങ്ങൾക്ക് തുടക്കമായി. 2025-26 സീസണിലെ 20ാമത് റേസിന്റെ ഭാഗമായാണ് ഈ മത്സരങ്ങൾ നടക്കുന്നത്. റിഫയിലെ റോയൽ റേസിങ് ക്ലബ് ട്രാക്കിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
റമദാൻ നൈറ്റ്സിന്റെ ഉദ്ഘാടന ദിനത്തിലെ പ്രധാന ആകർഷണം ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ കപ്പാണ്.
ഇതിനുപുറമെ അദ്ദേഹത്തിന്റെ മക്കളുടെ പേരിലുള്ള (ശൈഖ ശൈമ, ശൈഖ് ഹമദ്, ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാൻ, ശൈഖ് ഖാലിദ്) കപ്പുകൾക്കായുള്ള പോരാട്ടങ്ങളും ഇന്ന് നടക്കും. അന്താരാഷ്ട്ര തലത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട മത്സരമായതിനാൽ ലോകോത്തര കുതിരകളും ലായങ്ങളും ഈ കിരീടത്തിനായി മാറ്റുരക്കുന്നുണ്ട്.
ഇന്നലെ തുടങ്ങിയ മത്സരം ഫെബ്രുവരി 26, മാർച്ച് 5, 6, 13 എന്നീ ദിവസങ്ങളിലെ സായാഹ്നങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
റമദാനിലെ ആഘോഷപ്പൊലിമയും വിനോദ പരിപാടികളും കോർത്തിണക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാത്രി 8.15നാണ് മത്സരങ്ങൾ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

