‘ഹോപ് പ്രീമിയർ ലീഗ്’ ഒക്ടോബർ 31ന്
text_fieldsഹോപ് പ്രീമിയർ ലീഗ്' സംഘാടകർ
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ് അഥവ പ്രതീക്ഷ ബഹ്റൈൻ സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹോപ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണാണ് ഈ വർഷം നടക്കുക. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വെച്ച് ഒക്ടോബർ 31 വെള്ളിയാഴ്ച പകലും രാത്രിയുമായാണ് മത്സരം. ബ്രോസ് ആൻഡ് ബഡീസിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന എച്ച്.പി.എൽ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകൾ മത്സരിക്കും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും വ്യക്തിഗത നേട്ടങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ടായിരിക്കും. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് അൻസാർ മുഹമ്മദ് (കൺവീനർ), സിബിൻ സലിം (ചീഫ് കോഓഡിനേറ്റർ), ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ ജി, ശ്യാംജിത് കമാൽ, വിപിഷ് എം പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവിൽ വന്നെന്ന് പ്രസിഡന്റ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3312 5135 (അൻസാർ), 3340 1786 (സിബിൻ) നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

