ഹോപ്പ് പ്രീമിയർ ലീഗ് നവംബർ എട്ടിന്
text_fieldsഹോപ്പ് പ്രീമിയർ ലീഗിന്റെ പോസ്റ്റർ പ്രകാശനം ബി.എം.സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് നിർവഹിക്കുന്നു
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ, ബി.എം.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് നവംബർ എട്ടിന് നടക്കും. ഹോപ്പ് പ്രീമിയർ ലീഗ് സീസൺ-2, സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ ജില്ല അസോസിയേഷനുകൾ ഉൾപ്പെടെ 12 ടീമുകൾ പങ്കെടുക്കും.
ഹോപ്പ് പ്രീമിയർ ലീഗിന്റെ പോസ്റ്റർ പ്രകാശനം ബി.എം.സി മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. ബി.എം.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രസിഡന്റ് ജെറിൻ ഡേവിസ്, സെക്രട്ടറി ജോഷി നെടുവേലിൽ, ഹോപ്പ് പ്രീമിയർ ലീഗ് കൺവീനർ അൻസാർ മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ ഷബീർ മാഹി, സാബു ചിറമേൽ, ഗിരീഷ് കുമാർ ജി, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല, ഷിജു സി.പി. തുടങ്ങിയവർ ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു.
ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീമും ഹോപ്പ് പ്രീമിയർ ലീഗിൽ ഹോപ്പുമായി സഹകരിക്കും. സിബിൻ സലിം, പ്രിന്റു ഡെല്ലിസ്, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, റംഷാദ് എം.കെ, ജയേഷ് കുറുപ്പ്, കെ.ആർ.നായർ, നിസാർ കൊല്ലം, നിസാർ മാഹി, മുജീബ് റഹ്മാൻ, ഷാജി എളമ്പിളായി, താലിബ്, പ്രകാശ് പിള്ള, റോണി ഡൊമിനിക്, റഫീഖ് മുഹമ്മദ്, സുജീഷ് കുമാർ തുടങ്ങിയവർ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ ഇതിനായി പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അൻസാർ മുഹമ്മദ് (3412 5135), ചീഫ് കോഓഡിനേറ്റർ സിബിൻ സലിം (3340 1786) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

