ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് ഹോപ് പ്രീമിയർ ലീഗ് കിരീടം
text_fieldsഹോപ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന്
മനാമ: ഹോപ് ബഹ്റൈൻ, ബ്രോസ് ആൻഡ് ബഡ്ഡീസ് എന്നിവയുടെ സഹകരണത്തോടെയും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടുംകൂടി സംഘടിപ്പിച്ച ‘ഹോപ് പ്രീമിയർ ലീഗ്’ ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം ടീം കിരീടം നേടി. ആവേശകരമായ ഫൈനലിൽ കെ.എം.സി.സി ഈസ ടൗണിനെ പരാജയപ്പെടുത്തിയാണ് തിക്കോടിയൻസ് ജേതാക്കളായത്. വോയ്സ് ഓഫ് മാമ്പ, ബഹ്റൈൻ നവകേരള ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. മികച്ച ബാറ്റ്സ്മാനായി സോനു (വോയ്സ് ഓഫ് മാമ്പ,) മികച്ച ബൗളർ സി.പി. സൻഫീർ (കെ.എം.സി.സി ഈസ ടൗൺ), ഫൈനലിൽ മാൻ ഓഫ് ദി മാച്ച് രഞ്ജിത്ത് കുമാർ (ഗ്ലോബൽ തിക്കോടിയൻസ്), മാൻ ഓഫ് ദി സീരീസ് രഞ്ജിത്ത് കുമാർ (ഗ്ലോബൽ തിക്കോടിയൻസ്), ബെസ്റ്റ് കീപ്പർ ഷാമിൽ കൊയിലാണ്ടി (കെ.എം.സി.സി ഈസ ടൗൺ) എന്നിവരെ തിരഞ്ഞെടുത്തു.
അൽ അഹിലി ക്ലബിൽ നടന്ന ഫൈനൽ മത്സരം സുബൈർ കണ്ണൂർ ഉദ്ഘാടനംചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ അൻസാർ മുഹമ്മദ്, സിബിൻ സലിം, ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ് എന്നിവർ കൈമാറി. ബഹ്റൈനിലെ പ്രമുഖ 12 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. കൂടാതെ ടീം ആരവത്തിന്റെ നാടൻപാട്ട്, തരംഗിന്റെ മ്യൂസിക്കൽ ട്രീറ്റ്, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, രാജാറാമിന്റെ സാക്സോഫോൺ പ്രകടനം എന്നിവ പ്രേക്ഷകരെ ആകർഷിച്ചു. ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൺവീനർ മുഹമ്മദ് അൻസാർ, കോഓഡിനേറ്റർ സിബിൻ സലിം എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ഉപദേശക സമിതി അംഗങ്ങളായ നിസാർ കൊല്ലം, ഷബീർ മാഹി, ട്രഷറർ താലിബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോഷി നെടുവേലിൽ, നിസാർ മാഹി, ഗിരീഷ് പിള്ള, റംഷാദ് അബ്ദുൽ ഖാദർ, ഫൈസൽ പട്ടാണ്ടി, പ്രകാശ് പിള്ള, ഷാജി ഇളമ്പലായി, ഷിജു സി.പി, ജെറിൻ ഡേവിസ്, സാബു ചിറമേൽ, അഷ്കർ പൂഴിത്തല, മനോജ് സാംബൻ, മുജീബ് റഹ്മാൻ, ശ്യാംജിത് കമാൽ, അജിത് കുമാർ, വിപീഷ് പിള്ള, പ്രശാന്ത് ഗോപി, സുജേഷ് കുമാർ, ബോബി പുളിമൂട്ടിൽ, പ്രിന്റു ടെല്ലസ് സംഘാടകരായി ഉണ്ണികൃഷ്ണൻ, രഘു, അബ്ദു റഹ്മാൻ എന്നിവർ പ്രവർത്തിച്ചു. ടൂർണമെന്റിന്റെ വിജയത്തോടനുബന്ധിച്ച് അടുത്ത വർഷങ്ങളിലും ഹോപ് പ്രീമിയർ ലീഗ് സീസൺ തുടരുമെന്നും ബഹ്റൈനിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
നിരാലംബരായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹോപ് ബഹ്റൈന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 39889317, 34338436 നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

