ഹോപ്പ് പ്രീമിയർ ലീഗ് ക്യാപ്റ്റൻസ് മീറ്റ്
text_fieldsഹോപ്പ് പ്രീമിയർ ലീഗ്-ക്യാപ്റ്റൻസ് മീറ്റ്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ സംഘടിപ്പിക്കുന്നു.
ബി.എം.സിയുമായി സഹകരിച്ചുനടത്തുന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ ജോൺസ് എൻജിനീയറിങ് ആണ്. ഒക്ടോബർ 31ന് പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകളാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിൽ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു.
എച്ച്.പി.എൽ കൺവീനർ അൻസാർ മുഹമ്മദ്, ചീഫ് കോഓഡിനേറ്റർ സിബിൻ സലിം എന്നിവർ മത്സരത്തിന്റെ ഘടനയും നിയമവശങ്ങളും വിവരിച്ചു. കമ്മിറ്റി അംഗം മനോജ് സാംബൻ നന്ദി പറഞ്ഞു.
ബഹ്റൈനിലെ പ്രമുഖ പന്ത്രണ്ട് അസോസിയേഷനുകളാണ് ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ മത്സരിക്കുന്നത്. ചായക്കട റസ്റ്റാറന്റിൽ സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിൽ അസോസിയേഷൻ ഭാരവാഹികളും ടീം ക്യാപ്റ്റന്മാരും എച്ച്.പി.എല്ലിന്റെ വിജയത്തിനായി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീമിന്റെയും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

