ഹോപ് ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഹോപ് ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ 120 പേർ പങ്കെടുത്തു.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ സ്പോൺസർ ചെയ്ത പ്രിവിലേജ് കാർഡ്, അഡ്മിനിസ്ട്രേറ്റർ അനസ് ബഷീറിൽ നിന്ന് ഹോപ് രക്ഷാധികാരി ഷബീർ മാഹി ഏറ്റുവാങ്ങി. മറ്റ് രക്ഷാധികാരികളായ കെ.ആർ. നായർ, അശോകൻ താമരക്കുളം എന്നിവരും സന്നിഹിതരായിരുന്നു.
ലിജോ വർഗീസ്, ഗിരീഷ് ജി. പിള്ള, സിബിൻ സലിം, ജെറിൻ ഡേവിസ്, അഷ്കർ പൂഴിത്തല, ജയേഷ് കുറുപ്പ്, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, നിസാർ മാഹി, മുഹമ്മദ് അൻസാർ, റോണി ഡൊമിനിക്, പ്രിൻറു ഡെല്ലിസ്, സി.പി. ഷിജു, ജാക്സ് മാത്യു, ഷാജി എളമ്പിലായി, എം.കെ. റംഷാദ്, സാബു ചിറമേൽ, മുജീബ് റഹ്മാൻ, സുജീഷ് ബാബു, ഈപ്പൻ മലയിൽ, സി.പി. രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.

