ഹോപ്പ് ചാമ്പ്യൻസ് കപ്പ് ലോഗോ പ്രകാശനം ചെയ്‌തു
text_fieldsമനാമ: ബഹ്‌റൈനിലെ പ്രൊഫെഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹോപ്പ് ബഹ്‌റൈൻ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഹോപ്പ് ചാമ്പ്യൻസ് കപ്പ് (എച്ച്.സി.സി) എന്ന പേരിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ (കെ.എഫ്.എ) സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുക.
ബി.എം.സിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ എച്ച്.സി.സിയുടെ ലോഗോ പ്രകാശനം ചെയ്‌തു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ആണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. ഹോപ്പ് പ്രസിഡൻറ് മനോജ് സാംബൻ, സെക്രട്ടറി ശ്യാംജിത് കമാൽ, ടൂർണമെൻറ് കൺവീനറുമ്മാരായ അൻസാർ മുഹമ്മദ്, സിബിൻ സലിം, കേരള ഫുട് ബോൾ അസോസിയേഷൻ അംഗങ്ങളായ തസ്‌ലീം, അർഷാദ്, സജാദ് എന്നിവരും സന്നിഹിതരായിരുന്നു.
ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ ഹോപ്പ് സംഘടിപ്പിച്ചുവരുന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനോട് അനുബന്ധിച്ചാണ് ഈ വർഷം ഹോപ്പ് ചാമ്പ്യൻസ് കപ്പും സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ കായികപ്രേമികൾക്ക് ആവേശമായി ഒക്ടോബർ 29, 30 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ജോൺസ് എഞ്ചിനീയറിംഗ് ആണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ പകലും രാത്രിയുമായി നടക്കുന്ന ഈ ക്രിക്കറ്റ് - ഫുട്ബോൾ മത്സരങ്ങൾ, ബഹ്‌റൈനിലെ കായികപ്രേമികൾക്ക് നവ്യാനുഭവം സമ്മാനിക്കുമെന്ന് ഹോപ്പ് പ്രസിഡൻറ് മനോജ് സാംബൻ അഭിപ്രായപ്പെട്ടു.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. വിപിഷ് പിള്ള, ഷാജി മൂതല, പ്രശാന്ത് ഗോപി, മുഹമ്മദ് ഫൈസൽ, ഷബീർ മാഹി, ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ്, കെ ആർ നായർ, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, മുജീബ് റഹ്‌മാൻ, റോണി ഡൊമിനിക്, ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, നിസാർ മാഹി, ഷിജു സി പി, ഫൈസൽ പട്ടാണ്ടി, റംഷാദ് എം കെ, പ്രിന്റു ഡെല്ലിസ്, അബ്ദുൾ റസാഖ്, അജിത് കുമാർ, ബോബി പുളിമൂട്ടിൽ, താലിബ് ജാഫർ, സാബു ചിറമേൽ, റഫീഖ് മുഹമ്മദ്, ഷാജി എളമ്പിലായി, പ്രകാശ് പിള്ള, സുജീഷ് കുമാർ എന്നിവരെ വിവിധ കമ്മറ്റികളിലേക്ക് തെരെഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 3611 1478 (മനോജ്), 3412 5135 (അൻസാർ), 3340 1786 (സിബിൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

