ബഹ്‌റൈനിൽ ഹോപ്പ് ചാമ്പ്യൻസ് കപ്പ്; ലോഗോ പ്രകാശനം ചെയ്തു
text_fieldsലോഗോ പ്രകാശനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിക്കുന്നു
മനാമ: ബഹ്‌റൈനിലെ പ്രൊഫെഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഫുട്ബോൾ അസോസിയേഷന്റെ (കെ.എഫ്.എ) സഹകരണത്തോടെ ഹോപ്പ് ബഹ്‌റൈൻ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ബി.എം.സിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ എച്ച്.സി.സിയുടെ ലോഗോ പ്രകാശനം ചെയ്‌തു.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ആണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. ഹോപ്പ് പ്രസിഡൻറ് മനോജ് സാംബൻ, സെക്രട്ടറി ശ്യാംജിത് കമാൽ, ടൂർണമെൻറ് കൺവീനറുമ്മാരായ അൻസാർ മുഹമ്മദ്, സിബിൻ സലിം, കേരള ഫുട് ബോൾ അസോസിയേഷൻ അംഗങ്ങളായ തസ്‌ലീം, അർഷാദ്, സജാദ് എന്നിവരും സന്നിഹിതരായിരുന്നു. ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ ഹോപ്പ് സംഘടിപ്പിച്ചുവരുന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനോട് അനുബന്ധിച്ചാണ് ഈ വർഷം ഹോപ്പ് ചാമ്പ്യൻസ് കപ്പും സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിലെ കായികപ്രേമികൾക്ക് ആവേശമായി ഒക്ടോബർ 29, 30 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ പകലും രാത്രിയുമായി നടക്കുന്ന ഈ ക്രിക്കറ്റ് - ഫുട്ബോൾ മത്സരങ്ങൾ, ബഹ്‌റൈനിലെ കായികപ്രേമികൾക്ക് നവ്യാനുഭവം സമ്മാനിക്കുമെന്ന് ഹോപ്പ് പ്രസിഡൻറ് മനോജ് സാംബൻ അഭിപ്രായപ്പെട്ടു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

