റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിക്കാൻ ഹോപ് ബഹ്റൈൻ
text_fieldsമനാമ: റമദാന് വ്രതാനുഷ്ഠാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുകൂടി ഭക്ഷണമെത്തിക്കാൻ ഒരുങ്ങി ഹോപ്പിന്റെ പ്രവർത്തകർ. അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കാനും ഹോപ് അംഗങ്ങൾ സന്നദ്ധരാണ്.
ഇഫ്താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുച്ഛമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കാനും, ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകാനുമായി കഴിഞ്ഞ എട്ട് വർഷമായി റമദാൻ കാലയളവിൽ ഹോപ് ഈ സേവന പ്രവർത്തനം നൽകിവരുന്നു. വൈകിയുള്ള അറിയിപ്പുകൾ അനുസരിച്ച്, ഭക്ഷണം എത്തിക്കുമ്പോഴേക്കും പാഴാകുമെന്നതിനാൽ രാത്രി 8.30ന് മുമ്പായി അറിയിക്കാൻ ശ്രമിക്കുക. ഹോപ്പിന്റെ സേവനങ്ങൾക്ക് 3717 0053 (ജെറിൻ) 3535 6757 (ജോഷി), 3777 5801 (ഗിരീഷ്), 3936 3985 (ഫൈസൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

