ഹോപ് ബഹ്റൈൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
text_fieldsഹോപ്പ് ബഹ്റൈൻ കമ്മിറ്റി
മനാമ: നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ ബ്രോസ് & ബഡീസിന്റെ സഹകരണത്തോടെ റിഫ സ്പോര്‍ട്സ് ക്ലബിൽ നവംബർ 30 ന് ഹോപ്പ് പ്രീമിയർ ലീഗ് സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
കോട്ടയം കൂട്ടായ്മ, തലശ്ശേരി ബഹ്റൈൻ ക്രിക്കറ്റ്, എൻ.ഇ.സി ബഹ്റൈൻ, വോയ്സ് ഓഫ് ആലപ്പി, മാറ്റ് ബഹ്റൈൻ (തൃശൂർ), യുനൈറ്റഡ് സി.സി, പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്റൈൻ പ്രതിഭ സി.സി, വോയ്സ് ഓഫ് ട്രിവാൻഡ്രം, സംസ്കാര തൃശൂർ, വി.എസ്.വി വാരിയേഴ്സ് തുടങ്ങിയ 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
മുഹമ്മദ് അൻസാർ കൺവീനറും സിബിൻ സലിം കോഓഡിനേറ്ററുമായ ഈ ടൂർണമെന്റിൽ ഫൈസൽ പട്ടാണ്ടി, ഷാജി എളമ്പയിൽ, ഷിജു സി.പി, കെ.ആർ. നായർ, നിസാർ കൊല്ലം, ഷബീർ മാഹി, നിസാർ മാഹി, ജയേഷ് കുറുപ്പ്, ജെറിൻ ഡേവിസ്, ജോഷി നെടുവെലിൽ, സാബു ചിറമേൽ, ഗിരീഷ് പിള്ളൈ, റംഷാദ് അബ്ദുൽ ഖാദർ, അഷ്കർ പൂഴിത്തല, ഷിബു പത്തനംതിട്ട, പ്രകാശ് പിള്ളൈ, പ്രിന്റു, മുജീബ് റഹ്മാൻ, റോണി, റഫീഖ്, സുജീഷ് തുടങ്ങിയവരടങ്ങിയ വളന്റിയർ കമ്മിറ്റിയും രൂപവത്കരിച്ചു.

