Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന​ന്യ​മോ​ളു​ടെ...

അ​ന​ന്യ​മോ​ളു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തു​ക ഹോ​പ്പ് ബ​ഹ്‌​റൈ​ൻ കൈ​മാ​റി

text_fields
bookmark_border
അ​ന​ന്യ​മോ​ളു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തു​ക ഹോ​പ്പ് ബ​ഹ്‌​റൈ​ൻ കൈ​മാ​റി
cancel
camera_alt

ചി​കി​ത്സ സ​ഹാ​യ​ത്തു​ക ഹോ​പ് ബ​ഹ്‌​റൈ​ൻ ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ മാ​ഹി, കോ ​ഓ​ഡി​നേ​റ്റ​ർ സി.​പി. ഷി​ജു​വി​ന്​ കൈ​മാ​റു​ന്നു

മ​നാ​മ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യും മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ൾ​ക്ക്​ ഹോ​പ് ബ​ഹ്‌​റൈ​ൻ ചി​കി​ത്സ സ​ഹാ​യം ന​ൽ​കി. ഒ​രു വ​യ​സ്സു​ള്ള അ​ന​ന്യ​മോ​ളു​ടെ ക​ഴു​ത്തി​ലെ മു​ഴ, ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ കൂ​ടെ​യു​ള്ള​താ​ണ്. വ​ള​രു​ന്തോ​റും മു​ഴ വ​ലു​താ​കു​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു അ​ന​ന്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജേ​ന്ദ്ര​നും ബി​ന്ദു​വും. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ 3,09,772 രൂ​പ​യാ​ണ് ഹോ​പ് ബ​ഹ്‌​റൈ​ൻ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്.

തു​ക ഹോ​പ്പി​െൻറ ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ മാ​ഹി, കോ ​ഓ​ഡി​നേ​റ്റ​ർ സി.​പി. ഷി​ജു​വി​ന്​ കൈ​മാ​റി. സ​ഹാ​യ​ത്തു​ക കു​ട്ടി​യു​ടെ മാ​താ​വി​ൻെ​റ അ​ക്കൗ​ണ്ടി​ൽ അ​യ​ച്ചു​ന​ൽ​കി​യ​താ​യും സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ൻ​റ്​ ലി​ജോ വ​ർ​ഗീ​സും സെ​ക്ര​ട്ട​റി ഗി​രീ​ഷ് ജി. ​പി​ള്ള​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ananya Mole treatment
News Summary - Hope Bahrain hands over treatment to Ananya Mole
Next Story