ഹോപ്പ് ബഹ്റൈൻ രക്തദാന ക്യാമ്പ്
text_fieldsഹോപ്പ് ബഹ്റൈൻ രക്തദാന ക്യാമ്പിൽ നിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഹോപ്പ് സംഘടിപ്പിച്ച പത്താമത്തെ രക്തദാന ക്യാമ്പായിരുന്നു വെള്ളിയാഴ്ച നടന്നത്. ലോക കേരളസഭ അംഗവും സാമൂഹികപ്രവർത്തകനുമായ സുബൈർ കണ്ണൂർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
തുടർച്ചയായ പത്താം വർഷവും വലിയ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്ന ഹോപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികപ്രവർത്തകരും സംഘടനാ പ്രതിനിധികളുമായ സയീദ് ഹനീഫ്, റഫീഖ് മാഹി, സുരേഷ് പുത്തെൻവിളയിൽ, ഷാജി മൂതല തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രസിഡൻറ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ താലിബ് ജാഫർ, കോർഡിനേറ്റർമാരായ ശ്യാംജിത് കമാൽ, വിപിഷ് പിള്ള എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു ചിറമേൽ, ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ ജി, ഷാജി ഇളമ്പിലായി, ഷിജു സി.പി, ഷബീർ മാഹി, മുജീബ് റഹ്മാൻ, പ്രിന്റു ഡെല്ലിസ്, മനോജ് സാംബൻ, റംഷാദ് എം.കെ, ഫൈസൽ പട്ടാണ്ടി, നിസാർ മാഹി, അജിത് കുമാർ, ബോബി പുളിമൂട്ടിൽ, സുജീഷ് ബാബു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

