ഹോപ്പ് ബഹ്റൈൻ ചികിത്സാ സഹായം
text_fieldsകാസർകോട് സ്വദേശിയായ യുവാവിനുള്ള ഹോപ്പ് ബഹ്റൈൻ ചികിത്സാ സഹായം കൈമാറുന്നു
മനാമ: ഗുരുതര ആരോഗ്യ പ്രശ്നങ്ങളാലും കടക്കെണിയും മൂലം ബഹ്റൈനിൽ ദുരിതത്തിൽ കഴിഞ്ഞ പ്രവാസി മലയാളിക്ക് ഹോപ്പ് ബഹ്റൈൻ ചികിത്സാ സഹായം നൽകി.
കാസർകോട് സ്വദേശിയായ യുവാവിനെ ബഹ്റൈനിലെ സുഹൃത്തുക്കളും കാരുണ്യ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. പ്രതിഭ ബഹ്റൈൻ, രാജീവ് വെള്ളിക്കോത്ത്, പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് സുധീർ തിരുനിലത്ത് എന്നിവർ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു.
രണ്ടര മാസം മുമ്പ് ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി, മറ്റ് സന്നദ്ധ ഗ്രൂപ്പുകളിലേക്കും പ്രവാസിലീഗൽ സെല്ലിലേക്കും വിഷയം എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ റൂം വാടക, കോടതിയിൽ അടക്കേണ്ടിയിരുന്ന ഫീസ്, അസീൽ സൂപ്പർ മാർക്കറ്റിന്റെ സഹായത്തോടെ ഭക്ഷണം എന്നിവയും ഹോപ്പ് നൽകി. കൂടാതെ നാട്ടിലേക്ക് യാത്രയാകുമ്പോൾ തുടർചികിത്സക്ക് ഒരു മാർഗവും ഇല്ലാതിരുന്ന ഇദ്ദേഹത്തിന് ഒരു സംഖ്യ അക്കൗണ്ടിൽ അയച്ചുനൽകി.
മാത്രമല്ല, രണ്ട് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും നൽകിയാണ് യാത്രയാക്കിയത്. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, അഷ്കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

