ഹോപ് ബഹ്റൈനിെൻറ കരുതലിൽ രോഗിയെ നാട്ടിലയച്ചു
text_fieldsമനാമ: അർബുദബാധിതനായ ആന്ധ്ര സ്വദേശി രാജയ്യ (54) ഒന്നര മാസത്തെ സൽമാനിയ ആശുപത്രിയിലെ ചികിത്സക്കു ശേഷം തുടർചികിത്സക്കായി നാട്ടിലേക്കു യാത്രയായി. പാസ്പോർട്ടോ വിസയോ ഇല്ലാതിരുന്ന അദ്ദേഹം 11 വർഷമായി നാട്ടിൽ പോയിട്ട്. തൊണ്ടയിലെ അർബുദം മൂർച്ഛിച്ചതിനാൽ തുടർചികിത്സക്കു നാട്ടിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചു.
വിവരമറിഞ്ഞ ഹോപിന്റെ ഹോസ്പിറ്റൽ വിസിറ്റിങ് ടീം വേണ്ട പരിചരണവും നാട്ടിലയക്കാനുള്ള സഹായങ്ങളും നൽകുകയായിരുന്നു. ഹോപിന്റെ അപേക്ഷയിൽ ഇന്ത്യൻ എംബസി ഔട്ട് പാസും ടിക്കറ്റും നൽകി സഹായിച്ചു. മൂന്ന് പെൺമക്കളും ഭാര്യയുമുള്ള രാജയ്യയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞു സുമനസ്സുകൾ നൽകിയ തുക അദ്ദേഹത്തിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു. ഹോപ് ബഹ്റൈൻ വീൽചെയറും പുതുവസ്ത്രങ്ങളും ഗൾഫ് കിറ്റും

