ഹോപ് ബഹ്റൈൻ 10ാം വാർഷികം മേയ് 16ന് ഇന്ത്യൻ ക്ലബിൽ
text_fieldsമനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈൻ പത്താം വാർഷികം മേയ് 16 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യൻ ക്ലബിൽ നടക്കും. പരിപാടിയുടെ ഭാഗമായി പ്രമുഖ വയലിനിസ്റ്റ് അപർണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റു കലാപരിപാടികളും അരങ്ങേറും.
യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കാനായി സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടി ബഹ്റൈനിൽ എത്തിയിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബർ മാസം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. നിരാലംബരുടെ തോഴൻ എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവും കൂടിയാണ്. വാർഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ 10 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനർ ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

