തുടർചികിത്സക്ക് നാട്ടിലേക്കു മടങ്ങിയ കണ്ണൂർ സ്വദേശിക്ക് ഹോപ് ബഹ്റൈൻ സഹായം
text_fieldsകണ്ണൂർ സ്വദേശി പവിത്രന് ഹോപ്പ് ഭാരവാഹികൾ സഹായം നൽകുന്നു
മനാമ: കൊറോണ ബാധിച്ച് കഴിഞ്ഞ നാലുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി പവിത്രന് ഹോപ്പിെൻറ സഹായം. തുടർചികിത്സക്ക് നാട്ടിലേക്കു മടങ്ങുമ്പോഴും ഓക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെയാണ് മടങ്ങിയത്. ടെയ്ലറിങ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിെൻറ അവസ്ഥ മനസ്സിലാക്കി ഹോപ് 31,580 രൂപ ചികിത്സ സഹായം നൽകി.
സഹായത്തുക ഹോപ്പിെൻറ ഭാരവാഹികളായ അഷ്കർ പൂഴിത്തലയും സാബു ചിറമേലും ചേർന്ന് കൈമാറി. ഐ.സി.ആർ.എഫ് ഉൾപ്പെടെയുള്ള സഘടനകളും ഇദ്ദേഹത്തിെൻറ യാത്രക്കാവശ്യമായ സാമ്പത്തികസഹായം നൽകി സഹായിച്ചു. അരുൾ ദാസ്, കെ.ടി. സലിം, മറ്റ് ഐ.സി.ആർ.എഫ് ഭാരവാഹികൾ, സുധീർ തിരുനിലത്ത്, നവാസ് കുണ്ടറ, സുരേഷ് കുമാർ എന്നിവർെക്കാപ്പം ഹോപ്പിെൻറ ഭാരവാഹികളായ അഷ്കർ പൂഴിത്തല, സാബു ചിറമേൽ എന്നിവർ പങ്കാളികളായി.

