ഹൂറ തഅ്ലീമുൽ ഖുർആൻ മദ്റസ കാമ്പയിൻ സമാപനം നാളെ
text_fieldsഹൂറ തഅ്ലീമുൽ ഖുർആൻ മദ്റസ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: ഹൂറ തഅ്ലീമുൽ ഖുർആൻ മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് ‘ഇസ്ലാം മാനവികതയുടെ നിദാനം’ എന്ന ശീർഷകത്തിൽ ഒരുമാസമായി നടത്തുന്ന കാമ്പയിനിന്റെ സമാപന സംഗമം വെള്ളിയാഴ്ച അൽ രാജ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാവും. കാമ്പയിന്റെ ഭാഗമായി ഫാമിലി മീറ്റ്, യൂത്ത് മീറ്റ് എന്നിവ സംഘടിപ്പിച്ചിരുന്നു.
രണ്ടര പതിറ്റാണ്ട് മുമ്പ് ആറുകുട്ടികളുമായി തുടക്കം കുറിച്ച സ്ഥാപനത്തിൽ ഇപ്പോൾ 70ൽ പരം കുട്ടികൾ പഠനം നടത്തുന്നു. മദ്റസക്ക് പുറമെ സ്വലാത്ത് മജ്ലിസ്, റമദാൻ റിലീഫ്, വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ എന്നിവയും നടത്തുന്നുണ്ട്. പ്രസിഡന്റ് സൂപ്പി മുസ്ലിയാർ, സെക്രട്ടറി മുനീർ കൊടുവള്ളി, ട്രഷറർ അഷ്റഫ് മുക്കം, ഓർഗനൈസർ നൗഫൽ മാഹി എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 33712999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സൂപ്പി മുസ്ലിയാർ, സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂർ, ശംസുദ്ധീൻ മൗലവി, സെക്രട്ടറി മുനീർ കൊടുവള്ളി, യൂത്ത് വിങ് പ്രസിഡന്റ് ലത്തീഫ് വില്യാപള്ളി, കൺവീനർ അഹ്മദ് മലയിൽ, ഭാരവാഹികളായ ഫരീദ് എറണാകുളം, ഫൈസൽ കൊയിലാണ്ടി, ഹമീദ് വാണിമേൽ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.