ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ഇന്ന്
text_fieldsഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്
മനാമ: റീടെയ്ൽ ഷോപ്പിങ് രംഗത്തെ അതികായരായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് തുടങ്ങുന്നു. ഹൂറ എക്സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഉത്സവഛായയിൽ പുതിയ ഔട്ട്ലെറ്റ് ബുധനാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.
ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യമുള്ളതാണ്. ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ലഭ്യമായിരിക്കും. ബുധനാഴ്ച ഉച്ചക്ക് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി നെസ്റ്റോ ഗ്രൂപ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

