സാംസയുടെ നേതൃത്വത്തിൽ നഴ്സുമാർക്കുള്ള ആദരവും കേശദാന ചടങ്ങും സംഘടിപ്പിക്കുന്നു
text_fieldsപരിപാടിയോടനുബന്ധിച്ച് ഭാരവാഹികൾ ഹൂറയിലെ തറവാട് റസ്റ്റാറന്റിൽവെച്ച് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സമിതിയായ സാംസയുടെ പത്താമത് വാർഷികം പ്രമാണിച്ച് രണ്ട് പ്രധാന പരിപാടികൾ പ്രഖ്യാപിച്ച് ഭാരവാഹികൾ. സാംസയോടൊപ്പം കാൻസർ കെയർ ഗ്രൂപ്പും (സി.സി.ജി) കിംസ് മെഡിക്കൽ ഹോസ്പിറ്റലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ 25 പ്രമുഖ നഴ്സുമാരെ ആദരിക്കുന്ന മഹത്തായ ചടങ്ങാണ് ഈ മാസം 12 ന് നടക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണം.
സേവന രംഗത്ത് 25 വർഷമോ അതിലധികമോ പൂർത്തിയാക്കിയ സർവിസിലുള്ള നഴ്സുമാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ബഹ്റൈനി നഴ്സുമാരോടൊപ്പം ബഹ്റൈനിൽ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിലെ നഴ്സുമാരെയും ആദരിക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന സംസയുടെ മറ്റൊരു കാരുണ്യ പ്രവർത്തനമായ അർബുദ രോഗികൾക്കുള്ള കേശദാന ചടങ്ങും പരിപാടിയുടെ ഭാഗമായി നടക്കും. സാംസ സമിതി അംഗങ്ങളായ സ്ത്രീകളാണ് തങ്ങളുടെ മുടി മുറിച്ച് ദാനം ചെയ്യാനൊരുങ്ങുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സാംസ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ മുരളി കൃഷ്ണൻ വിശദമായി സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോക്ടർ പി.വി. ചെറിയാൻ, സെക്രട്ടറി കെ.ടി. സലീം, കിംസ് മാർക്കറ്റിങ് ചീഫ് പ്യാരിലാൽ, സാംസ ട്രഷറര്‍ റിയാസ് കല്ലമ്പലം, നിർമല ജേക്കബ് എന്നിവർ സംസാരിച്ചു. ലേഡീസ് വിങ് ട്രഷറര്‍ രശ്മി അമൽ നന്ദി പറഞ്ഞു സുനിൽ നീലഞ്ചേരി, സുധി ചിറക്കൽ, മനോജ് അനുജൻ, വിനീത്. അമൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

