ഹമദ് രാജാവിനോടുള്ള ആദരവ്;‘ലവ് ആൻഡ് ലോയൽറ്റി’ ഒപ്പുശേഖരണ കാമ്പെയ്‌ന് തുടക്കം
text_fieldsലവ് ആൻഡ് ലോയൽറ്റി' ഒപ്പുശേഖരണ കാമ്പയിനിൽനിന്ന്
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള ആദരവും സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി രാജ്യത്ത് 'ലവ് ആൻഡ് ലോയൽറ്റി' ഒപ്പുശേഖരണ കാമ്പെയ്‌ൻ ആരംഭിച്ചു. പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹിയുടെ നേതൃത്വത്തിൽ എക്സിബിഷൻ റോഡിലുള്ള ഗോസി മാളിലാണ് ഈ വിപുലമായ പരിപാടി നടക്കുന്നത്. ബഹ്‌റൈൻ പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും 2,000 ഒപ്പുകൾ ശേഖരിക്കുകയാണ് ഈ കാമ്പെയ്‌ന്റെ ലക്ഷ്യം.
സാമൂഹിക സംഘടനയായ "ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്" സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഒപ്പുശേഖരണത്തിന് പുറമെ കമ്മ്യൂണിറ്റി പിന്തുണയും ഐക്യദാർഢ്യവും ശക്തമാക്കുന്ന നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾ, പ്രമുഖ സാമൂഹിക പ്രവർത്തകർ, സ്വദേശികൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്വദേശികളും വിദേശികളും ഒരുപോലെ ഒത്തുചേരുന്ന ഈ കാമ്പെയ്‌ൻ ജൂൺ 5 വരെ ഗോസി മാളിൽ തുടരുമെന്ന് മുഹമ്മദ് ഹുസൈൻ അൽ ജനാഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

