പ്രവാസി കൂട്ടായ്മ കീർത്തി പുരസ്കാര ജേതാക്കൾക്ക് അനുമോദനം
text_fieldsഅൽഇഹ്ത്തിശാദ് ഫൗണ്ടർമാരെ സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, നൗഷാദ് മഞ്ഞപ്പാറ എന്നിവർ ആദരിക്കുന്നു
മനാമ: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷന്റെ ഈ വർഷത്തെ പ്രവാസി കൂട്ടായ്മക്കുള്ള കീർത്തി പുരസ്കാരം അവാർഡ് നേടിയ അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറം ഡയറക്ടർ ബോർഡ് ഫൗണ്ടർ മെംബർമാരുടെ അനുമോദന യോഗം സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു.
ഒരു കീർത്തിയോ പ്രശസ്തിയോ ആഗ്രഹിക്കാതെ പ്രവർത്തിക്കുന്ന അൽ ഇഹ്ത്തിശാദിന്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും സംബന്ധിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം ചാരിതാർഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 15 വർഷമായി പലിശരഹിത വായ്പാ പ്രവർത്തനങ്ങളിലൂടെ ബഹ്റൈനിലുള്ള പ്രവാസി സഹോദരങ്ങൾക്കിടയിൽ നിശ്ശബ്ദ സേവനം നടത്തിയ അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറത്തിന് അർഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്ന് ആശംസയർപ്പിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ നൗഷാദ് മഞ്ഞപ്പാറ പറഞ്ഞു.
പ്രവാസി സഹോദരങ്ങളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുകയും അവരെ നിക്ഷേപകരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറത്തിന്റെ ഫൗണ്ടർ അഷ്റഫ് സി.എച്ചിനേയും കോ ഫൗണ്ടർ അബൂബക്കർ എൻ.കെയേയും യഥാക്രമം ഫസലുൽ ഹഖ്, നൗഷാദ് മഞ്ഞപ്പാറ എന്നിവർ മെമന്റോ നൽകി ആദരിച്ചു.
അബ്ദുൽ റസാഖ് ഹാജി, ഷിഹാബ് കെ, ഷാഫി വെളിയങ്കോട്, ഹംസ എം, ഇർഫാദ് ഇബ്രാഹിം എന്നീ ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ചെയർമാൻ കെ. മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് സി.എച്ച് സ്വാഗതവും റസാഖ് ഹാജി നന്ദിയും അർപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

