Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതാവിങ്...

വനിതാവിങ് ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
വനിതാവിങ് ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്

മ​നാ​മ: കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വിങ് 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ക​സ​മി​തിയിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു. ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ട്ടി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലെ​ത്തി​യ യു​വ ന​ട​ൻ ഷ​മീ​ർ ഉ​ണ്ണി​കു​ള​ത്തി​നെ​യും ആ​ദ​രി​ച്ചു. രാ​ജീ​വ് തു​റ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബി​ജു​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ, മ​നോ​ജ് മ​യ്യ​ന്നൂ​ർ, കാ​ത്തു സ​ച്ചി​ൻ ദേ​വ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. കേ​ര​ള ഗാ​ല​ക്സി വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് ഷം​ല, സെ​ക്ര​ട്ട​റി വീ​ണ, ജോ. ​സെ​ക്ര. ഉ​സൈ​ബ എ​ന്നി​വ​ർ​ക്ക് കാ​ത്തു സ​ച്ചി​ൻ ദേ​വ് ബാ​ഡ്ജ് ന​ൽ​കി. ഷം​സീ​ർ ഗ​ലാ​ലി, വി​നോ​ദ് അ​രൂ​ർ, സു​ലൈ​ഖ, റൂ​ബി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സി​ബി കു​ര്യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorKerala Galaxy World
News Summary - Honored the women's wing officials
Next Story