‘നമ്മൾ ചാവക്കാട്ടുകാർ’ ഉന്നതവിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു
text_fields‘നമ്മൾ ചാവക്കാട്ടുകാർ’ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്നു
മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ബഹ്റൈൻ ചാപ്റ്റർ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. അദ്ലിയയിലെ സൂം കൺസൽട്ടൻസി ഓഫിസിന്റെ പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം കൺവീനർ ഷുഹൈബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷതവഹിച്ചു.
ലോറൽ അക്കാദമി മാനേജിങ് ഡയറക്ടർ അഡ്വ. ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ കോഓഡിനേറ്റർ യൂസുഫ് അലി, ലേഡീസ് വിങ് പ്രതിനിധി ആബിദ സുഹൈൽ, ഫൈസൽ ക്ലാസിക്, ദിവാകരൻ എന്നിവർ ആശംസകൾ അറിയിച്ചു.
നൗഷാദ് അമ്മനാട്ട് നന്ദി പ്രകാശിപ്പിച്ചു. പരിപാടികൾക്ക് അബ്ദുൽ റാഫി, ഷാജഹാൻ, ഷഫീഖ്, അഭിലാഷ്, ശിവ, സുഹൈൽ, റാഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

