ഉന്നത വിജയിക്ക് ആർ.എസ്.സിയുടെ ആദരം
text_fieldsറിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ
അഭിനന്ദിക്കുന്നു
മനാമ: ഓൾ ഇന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ 12ാം ഗ്രേഡിൽ (AlSSCE) ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്കുനേടി ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ അഭിനന്ദിച്ചു.
മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ് റിഷാൽ. ജെ.ഇ.ഇ പരീക്ഷയിൽ ജി.സി.സിയിൽ ഏറ്റവും കൂടുതൽ മാർക്ക് എന്ന അപൂർവ നേട്ടംകൂടി കൈവരിച്ചിരിക്കുകയാണ് മുഹമ്മദ് റിഷാൽ. രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ അനലൈസയിൽ വെച്ചുനടന്ന അനുമോദന ചടങ്ങിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉപഹാരങ്ങൾ നൽകി.
മുനീർ സഖാഫി, സിയാദ്, ഹംസ പുളിക്കൽ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി, ഷഫീഖ് കണ്ണപുരം, മുജീബ് തുവക്കാട്, അഷ്റഫ് മങ്കര, ശിഹാബുദ്ദീൻ മുസ്ലിയാർ പരപ്പ എന്നിവർ സംബന്ധിച്ചു.

