Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡ്കെ​യ​ർ,...

മെ​ഡ്കെ​യ​ർ, വെ​ൽ​കെ​യ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്നേ​ഹാ​ദ​രം

text_fields
bookmark_border
medcare volunteers
cancel
camera_alt

വെ​ൽ​കെ​യ​റി​​ന്റെ​യും മെ​ഡ്കെ​യ​റി​​ന്റെ​യും മു​ൻ​നി​ര സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പ്ര​വാ​സി

വെ​ൽ​ഫെ​യ​ർ, ബ​ഹ്‌​റൈ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: കോ​വി​ഡ് കാ​ല​ത്തും അ​തി​നു ശേ​ഷ​വും ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നു സേ​വ​നം ന​ൽ​കി​യ വെ​ൽ​കെ​യ​റി​​ന്റെ​യും ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന മെ​ഡ്കെ​യ​റി​​ന്റെ​യും മു​ൻ​നി​ര സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ, ബ​ഹ്‌​റൈ​ൻ ആ​ദ​രി​ച്ചു. ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​വാ​ൻ വെ​ൽ​കെ​യ​റി​ന് സാ​ധി​ച്ച​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്ക് വ​ഴി ഭ​ക്ഷ​ണം, മ​രു​ന്ന്, താ​മ​സം, യാ​ത്രാ സ​ഹാ​യം, കൗ​ൺ​സ​ലി​ങ്​ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ സേ​വ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കി.

വെ​ൽ​കെ​യ​റും മെ​ഡ്കെ​യ​റും ന​ട​ത്തി​യ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വെ​ൽ​കെ​യ​ർ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ലി​ന് മീ​ഡി​യ​വ​ണ്‍ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​ര​വും പ്ര​വാ​സി ഗൈ​ഡ​ൻ​സ് പു​ര​സ്കാ​ര​വും ല​ഭി​ച്ച​ത് വെ​ൽ​കെ​യ​റും മെ​ഡ്കെ​യ​റും ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, റ​ഷീ​ദ സു​ബൈ​ർ എ​ന്നി​വ​ർ വെ​ൽ​കെ​യ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​ബ്ദു​ൽ ഹ​ഖ്, അ​ബ്ദു​ൽ ജ​ലീ​ൽ, എം.​എം. ഫൈ​സ​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ, നൗ​മ​ൽ റ​ഹ്‌​മാ​ൻ, എം.​എം. മു​നീ​ർ, സ​മീ​ർ മ​നാ​മ, സ​മീ​റ നൗ​ഷാ​ദ് എ​ന്നി​വ​ർ സ്നേ​ഹാ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി​റാ​ജ് പ​ള്ളി​ക്ക​ര പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡ്കെ​യ​ർ, വെ​ൽ​കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medcarewellcare
News Summary - honor to medcare, wellcare volunteers
Next Story