മേഖലയുടെ സുരക്ഷ അതിപ്രധാനം –ആഭ്യന്തര മന്ത്രി
text_fieldsമനാമ: മേഖലയുടെ സുരക്ഷ അതിപ്രാധാന്യമുള്ള വിഷയമാണെന്ന് ആഭ്യന്തര മന്ത്രി കേണല്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. വാഷിങ്ടണിലെ അറേബ്യ ഗള്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡഗ്ളസ് സീലിമാനെ മന്ത്രിയുടെ ഓഫിസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത മന്ത്രി മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെച്ചു. മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ കൃത്യമായി നടക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കൂടിക്കാഴ്ചയില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന് അല്‍ ഹസനും സന്നിഹിതനായിരുന്നു.
