‘വിശുദ്ധ റമദാൻ ആത്മ വിശുദ്ധിക്ക്’; ഐ.സി.എഫ് റമദാൻ കാമ്പയിന് തുടക്കമായി
text_fieldsഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ റമദാൻ ബുള്ളറ്റിൻ നാഷനൽ
പ്രസിഡന്റ് അബൂബക്കർ ലത്വീഫി പ്രകാശനം ചെയ്യന്നു
മനാമ: ‘വിശുദ്ധ റമദാൻ ആത്മ വിശുദ്ധിക്ക്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റമദാൻ കാമ്പയിന് തുടക്കമായി. ഏപ്രിൽ നാല് വരെ നീണ്ടുനിൽക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്ത്വം, സൗന്ദര്യം, സന്ദേശം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ‘ഖുർആൻ ദ ലീഡർ’ എന്ന പേരിൽ റീജിയൻ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.
കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ് തുടങ്ങി നിരവധി പദ്ധതികൾ വിവിധ ഘടകങ്ങളിലായി നടക്കും. ഇതു സംബന്ധമായി ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ.സി സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർകോട്, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഷിഹാബുദ്ദീൻ സിദ്ദീഖി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

