അവധി ദിനങ്ങൾ: ബഹ്റൈനിലെ ഉല്ലാസ കേന്ദ്രങ്ങളിൽ വൻ തിരക്ക്
text_fieldsമനാമ: ബലിപെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കി പ്രവാസികളും സ്വദേശികളും. രാജ്യത്തെ ബീച്ചുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽനിന്ന് നിരവധി വിനോദസഞ്ചാരികൾ ഒഴുകിയെത്തി. ഹോട്ടലുകളിലും ടൂറിസ്റ്റ് കന്ദ്രങ്ങളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു.
ചൂട് അവഗണിച്ചും ജനങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സ്ബിഷൻസ് അതോറ്റിറ്റിയുടെ ആഭിമുഖ്യത്തിൽ ടൂറിസ്റ്റുകൾക്കായി വിവിധ പരിപാടികളാണ് അവധിക്കാലത്ത് ഒരുക്കിയിട്ടുള്ളത്.കടലിൽ കുളിക്കാനും കടൽത്തീരത്ത് വിവിദ വിനോദങ്ങളിൽ ഏർപ്പെടാനും ഇഷ്ട ഭക്ഷണം കഴിക്കാനും നിരവധിപേരാണ് കുടുംബസമേതമെത്തിയത്. ജസായെർ ബീച്ച്, മറാസീ ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി ബീച്ച് എന്നിവിടങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സഞ്ചാരികൾ കൂട്ടമായി ഇറങ്ങിയതോടെ റോഡുകളിൽ നല്ല തിരക്കും അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും പ്രവാസികളും ധാരാളമായി എത്തി. തുടർച്ചയായി വന്ന അവധിക്കാലം ആഹ്ലാദകരമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. മറ്റ് രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നവരുടെ എണ്ണവും വർധിച്ചു.ജോർജിയ, ഗ്രീസ്, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

