ഹമദ് രാജാവ് സൗദി സന്ദർശനത്തിനുശേഷം മടങ്ങിയെത്തി
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സൗദി അറേബ്യയിലെ സന്ദർശനത്തിനുശേഷം മടങ്ങിയെത്തി. ജി.സി.സി, അറബ് അടിയന്തിര സമ്മേളനത്തിൽ സംബന്ധിക്കാനായിരുന്നു അദ്ദേഹം സൗദിയിലേക്ക് സൽമാൻ രാജാവിെൻറ ക്ഷണപ്രകാരം പോയിരുന്നത്. സാക്കിർ വിമാനത്താവളത്തിൽ മടങ്ങിയെത്തിയ രാജാവിനെ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ വരവേറ്റു.
സൗദിയിൽ ഉൗഷ്മളമായ സ്വീകരണം നൽകിയതിന് ഹമദ് രാജാവ് സൗദി ഭരണകൂടത്തിന് കൃതഞ്ജത അറിയിച്ചിരുന്നു. അതേസമയം ഹമദ് രാജാവ് ജി.സി.സി യോഗത്തിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. സൗദി, യു.എ.ഇ രാജ്യങ്ങൾക്ക് െഎക്യദാർഡ്യവും അതേസമയം മേഖലയുടെ സുരക്ഷിതത്വത്തിനും സുസ്ഥിരതക്കും എതിരായി ഇറാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് താക്കീതും നൽകിയാണ് ഹമദ് രാജാവ് സംസാരിച്ചത്. ഗൾഫ് മേഖലയിൽ എന്നും സമാധാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
