യു.ഡി.എഫിന് ചരിത്രവിജയം; ബഹ്റൈൻ ഒ.ഐ.സി.സി നന്ദി രേഖപ്പെടുത്തി
text_fieldsബഹ്റൈൻ ഒ.ഐ.സി.സി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ നിന്ന്
മനാമ: ത്രിതല പഞ്ചായത്തുകളിലെ ഇടതുപക്ഷ ദുർഭരണം അവസാനിപ്പിച്ചുകൊണ്ട് യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച കേരളത്തിലെ വോട്ടർമാർക്ക് ബഹ്റൈൻ ഒ.ഐ.സി.സി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയാഘോഷ സമ്മേളനം ദേശീയ കമ്മിറ്റി ഓഫിസിൽ നടന്നു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ, കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാർ കേരള ജനതക്കെതിരെ നടത്തിവരുന്ന വെല്ലുവിളികൾക്കും ഭരണപരാജയങ്ങൾക്കുമെതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഗഫൂർ ഉണ്ണികുളം പറഞ്ഞു.
വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൻ ചാക്കോ പുലിക്കോട്ടിൽ, നിസ്സാർ കുന്നുംകുളത്തിക്കൽ, സാമുവൽമാത്യു, രഞ്ജൻ കേച്ചരി, റിജിത്ത് മൊട്ടപ്പാറ,ജോണിതാമരശ്ശേരി,വനിതവിങ് ആക്ടിങ് പ്രസിഡന്റ് ആനിഅനു എന്നിവർ സംസാരിച്ചു.
വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായ സുരേഷ് പുണ്ടൂർ, ബിജു ബാൽ സി.കെ., ശ്രീജിത്ത് പനായി, ചന്ദ്രൻ വളയം, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ് ,രാധാകൃഷ്ണൻനായർ, ബൈജു ചെന്നിത്തല, അലക്സ് മഠത്തിൽ, സന്തോഷ് നായർ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെയും കോഴിക്കോട്, ആലപ്പുഴ ജില്ല കമ്മിറ്റികളുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ വിജയാഘോഷത്തിൽ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ഐ.സി.സി കുടുംബത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹനകുമാർ നൂറനാടിനും പത്തനംതിട്ട കുന്നന്താനം ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ബിനുകുന്നന്താനത്തിനും മറ്റ് ഭാരവാഹികൾക്കും വോട്ടർമാർക്കും വിജയാഘോഷ സമ്മേളനത്തിൽ വെച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

