ന്യൂ മില്ലേനിയം സ്കൂളിനിത് ചരിത്ര നിമിഷം; ഐ.സി.സി ടി20 ലോകകപ്പ് ട്രോഫിയെ വരവേറ്റ് സ്കൂൾ കാമ്പസ്
text_fieldsഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി ടൂർ ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂളിൽ എത്തിച്ചേർന്നപ്പോൾ
മനാമ: ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂൾ ഒരു ചരിത്രനിമിഷത്തിന് കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും ആത്മവീര്യവും ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ.സി.സി (ICC) പുരുഷ ടി20 ലോകകപ്പ് ട്രോഫി ടൂർ, ന്യൂ മില്ലേനിയം സ്കൂൾ കാമ്പസിലെത്തി. വിദ്യാർഥികളും അധ്യാപകരും കായികാവേശത്തോടെയും അഭിമാനത്തോടെയും സ്കൂൾ അങ്കണത്തിൽ എത്തിയ ട്രോഫി സ്വീകരിച്ചു.
ഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി ടൂർ ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂളിൽ എത്തിച്ചേർന്നപ്പോൾ
ഐ.സി.സി പ്രതിനിധികൾ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ഈ അഭിമാന നിമിഷത്തിന് പങ്കാളികളായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ നന്ദി രേഖപ്പെടുത്തി. ‘ഐ.സി.സി ടി20 ലോകകപ്പ് ട്രോഫിക്ക് ആതിഥ്യമരുളാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്.
ഈ സ്കൂളിലെ അഞ്ച് വിദ്യാർഥികൾ ബഹ്റൈൻ നാഷനൽ ക്രിക്കറ്റ് ടീമിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ഞങ്ങളുടെ പെരുമ വർധിപ്പിക്കുന്നു. ഇത്തരം പരിപാടികൾ സ്കൂളിലെ കായിക പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ സന്തോഷം പ്രകടിപ്പിച്ചു. ഈ ട്രോഫി ടൂർ കേവലം ഒരു കായിക പരിപാടിയല്ലെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്താൻ യുവമനസ്സുകളെ പ്രചോദിപ്പിക്കുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ചടങ്ങ് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

