ഇസ്ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗങ്ങളെ രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ഇസ്ലാമിക കാര്യ ഹൈകൗണ്‍സില്‍ ചെയര്‍മാനെയും അംഗങ്ങളെയും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ സ്വീകരിച്ചു. ഇസ്ലാമിക കാര്യ ഹൈ കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫയെയും അംഗങ്ങളെയുമാണ് അദ്ദേഹം സ്വീകരിച്ച് ചര്‍ച്ച നടത്തിയത്. മുന്‍ ബഹ്റൈന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്മാന് ആല് ഖലീഫയാണ് 20 വര്‍ഷം മുമ്പ് ഹൈ കൗണ്‍സിലിന് രൂപം നല്‍കിയത്് ഇസ്ലാമിക ചിന്തയുടെ വ്യാപനത്തിനും സന്തുലിത ഇസ്ലാമിക രീതി പ്രചരിപ്പിക്കുന്നതിനുമായിരുന്നു ഈ വേദിക്ക് രുപം കൊടുത്തത്.
വിവിധ ആശയങ്ങളെയും മതങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ബന്ധം ശക്തിപ്പെടുത്താനും പരസ്പരാംഗീകാരത്തിെൻറ രീതി പ്രചരിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഇതിെൻറ പ്രവര്‍ത്തനം. ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല് ഖലീഫയുടെ സേവനങ്ങളും കാഴ്ചപ്പാടുകളും കൗണ്‍സിലിെൻറ വളര്‍ച്ചക്കും വികാസത്തിനും കരുത്ത് പകര്‍ന്നിട്ടുണ്ട്. രാജ്യത്തെ പണ്ഡിതന്മാരും പ്രബോധകരും നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം ഭംഗിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് അത് പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിെൻറ തനതായ ആശയം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും സമുദായത്തിനും വേണ്ടി കൂടുതല്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ കൗണ്‍സിലിന് സാധ്യമാകട്ടെയെന്നും രാജാവ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
